വിദ്യാഭ്യാസം കേവലം സ്കൂളിൽ നിന്ന് മാത്രം കിട്ടുന്നതല്ല(Child Care & Education)

വിദ്യാഭ്യാസം കേവലം  സ്കൂളിൽ നിന്ന് മാത്രം കിട്ടുന്നതല്ല

BLOG No: 11



ഈ ലേഖനത്തിലൂടെ പറയാൻ പോവുന്നത് കുട്ടികൾക്ക് ഒരു വിഷയത്തോടും വെറുപ്പില്ലാതെ അല്ലെങ്കിൽ ഒരു വിഷയവും അവർക്ക് ബുദ്ധിമുട്ടാണ് എന്ന് പറയിപ്പിക്കാത്ത രീതിയിൽ അവരെ എങ്ങനെ പാഠ്യവിഷയങ്ങൾ പഠിപ്പിക്കാം എന്നും അതോടൊപ്പം തന്നെ പ്രായോഗിക ജീവിതത്തിൽ അവരെ എങ്ങനെ വിജയത്തിലേക്ക് എത്തിക്കാം എന്നും അവരെ ഊർജ്ജസ്വലരാക്കി നിർത്താം എന്നും ഉള്ള ടിപ്സ് നൽകുക എന്നതുമാണ് . കുട്ടികളെ നിഷ്ക്രിയരാക്കി (idle ) നിർത്താത്ത ,  അവർക്ക് എന്നും സന്തോഷം നൽകുന്ന ( Giving pleasure ) അല്ലെങ്കിൽ അവർക്ക് ആസ്വദിക്കാൻ കഴിയുന്ന (enjoyment  )  ഒരു അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കണം . അതിന് മാതാപിതാക്കൾ ( parents ) തന്നെയാണ് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് . പക്ഷേ ഭൂരിഭാഗം രക്ഷിതാക്കളും അതിന് ശാസ്ത്രീയമായ പരിശീലനം (Scientific training ) ലഭിക്കാത്തവരാണ് എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ് . ഉന്നത വിദ്യാഭ്യാസം അല്ല ഓരോരുത്തർക്കും വേണ്ടത് , മറിച്ച്‌ കുട്ടികളെ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാം എന്ന അറിവാണ് .  അതിന് ഒരു പ്രത്യേക പരിശീലനം തന്നെ വേണം . രക്ഷിതാക്കൾക്ക് തന്നെ എങ്ങനെ നല്ല പരിശീലകരാകാം എന്നതിനെ കുറിച്ചുള്ള ലേഖനമാണ് ഇത് . നിങ്ങൾ ഒരു രക്ഷകർത്താവാണെങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല . പത്താംക്ലാസ് ആയിക്കൊള്ളട്ടെ പി.ജി ആയിക്കൊള്ളട്ടെ അതൊന്നും ഒരു വിഷയമല്ല .  നിങ്ങൾക്ക് ഒരു നല്ല പരിശീലകയാകാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും . 


കുട്ടികളെ പഠിപ്പിക്കുന്നതിന് മുൻപ് അല്ലെങ്കിൽ പരിശീലിപ്പിക്കുന്നതിന് മുൻപ് ആദ്യം അറിയേണ്ടത് വിദ്യാഭ്യാസം (Education ) എന്നാൽ എന്താണ് എന്നതിനെക്കുറിച്ചാണ്‌ . ഭൂരിഭാഗം പേരും ധരിച്ചു വെച്ചിരിക്കുന്നത് വിദ്യാഭ്യാസമെന്നാൽ സ്കൂളിൽ പോയുള്ള പഠനം എന്നാണ് . അതായത് അക്ഷരജ്ഞാനം മാത്രമാണ് വിദ്യാഭ്യാസം എന്ന തെറ്റിദ്ധാരണ നമ്മൾ  ആദ്യം മാറ്റണം . ക്രിയാത്മകവും (Creative ) നിർമ്മാണ പരവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ (Educational System ) മാത്രമേ വ്യക്തികളുടെയും സമൂഹത്തിന്റെയും ആദ്ധ്യാത്മികതയും ധാർമ്മികതയും വീണ്ടെടുക്കാൻ കഴിയൂ . ഒരു രാജ്യത്തിന്റെ വികസനവും ഭാവിയും (The development and future of a country) നിർണയിക്കപ്പെടുന്നത് ആ രാജ്യത്തിന്റെ വിദ്യാഭ്യാസത്തിലൂടെയാണ് . വിദ്യാഭ്യാസം എന്നാൽ അത് കേവലം സാക്ഷരതയല്ല . ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സുദീർഘമായ ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം . ഒരു വ്യക്തി അയാളുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ നേടിയെടുക്കുന്ന അറിവിന്റെയും അനുഭവങ്ങളുടെയും ആകെത്തുകയാണ് വിദ്യാഭ്യാസം .


കുട്ടികളുടെ വിദ്യാഭ്യാസം , അത് കേവലം സ്കൂൾ വിദ്യാഭ്യാസമായി നാം ഒതുക്കരുത് . സ്കൂൾ വിദ്യാഭ്യാസത്തിനായി കുറെ പണം ചിലവാക്കുക .  മറ്റ് കലാ കായിക പരിശീലനങ്ങൾക്കായി വീണ്ടും കുറെ പണം ചിലവാക്കുക ഇതൊക്കെ മാത്രമല്ല ഒരു രക്ഷകർത്താവിന്റെ കടമ. അറിവും അനുഭവസമ്പത്തും നേടിയെടുക്കുവാൻ ആവശ്യമായ സാഹചര്യം അല്ലെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കുക അതാണ് മാതാപിതാക്കൾ ചെയ്യേണ്ടത് . നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി തന്നെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിങ്ങനെയാണ് . "വിദ്യാഭ്യാസം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ശിശുവിന്റെയും മുതിർന്ന വ്യക്തിയുടെയും ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും മികച്ചതിനെ പുറത്തെടുക്കുക എന്നതാണ് " ( By education I mean an all-round drawing out of the best in the child and man-body, mind and spirit.") . കുട്ടികളിൽ മൂല്യബോധം വളർത്തിയെടുക്കുവാൻ സഹായിക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഗാന്ധിജി പറയുന്നുണ്ട് . അങ്ങിനെ ഉത്തരവാദിത്വബോധവും കഴിവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതായിരിക്കണം വിദ്യാഭ്യാസം . കുട്ടികൾക്ക് എങ്ങനെ മികച്ച വിദ്യാഭ്യാസം നൽകാം എന്ന് വരും ലേഖനങ്ങളിൽ തുടരും .








Post a Comment

Previous Post Next Post