മോണ്ടിസ്സോറിക്ക് സർക്കാർ സഹായം
BLOG No: 10
1922 - ൽ ഇറ്റലിയിലെ മോണ്ടിസ്സോറി സ്കൂളുകൾ പരിശോധിക്കുന്നതിനും (School inspection) , അതുപോലെതന്നെ കുറച്ച് അധികം ക്ലാസുകൾ നടത്തുന്നതിനും അവിടുത്തെ സർക്കാർ തന്നെ മോണ്ടിസ്സോറിയെ ക്ഷണിക്കുകയും ഉണ്ടായി . കുറച്ചു നാളുകൾക്ക് ശേഷം ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഗവൺമെൻറ് (Fascist government of Benito Mussolini) ഇറ്റലിയിൽ അധികാരത്തിൽ വന്നു . 1923 - ൽ കൂടുതൽ വർക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗവൺമെൻറ് സ്പോൺസർഷിപ്പോടുകൂടി മോണ്ടിസ്സോറി ആനുവൽ ട്രെയിനിങ് കോഴ്സ് (Annual training course) ഇറ്റലിയിൽ നടത്തുകയുണ്ടായി . 1924 - ൽ മോണ്ടിസ്സോറി മുസ്സോളിനിയെ കാണുകയും അദ്ദേഹം വിദ്യാഭ്യാസത്തെ കുറിച്ചുള്ള ദേശീയ നയത്തിന്റെ ഭാഗമായി ഔദ്യോഗികമായ സപ്പോർട്ട് അറിയിക്കുകയും ചെയ്തു . 1927 - ൽ മുസ്സോളിനി ഒരു മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോളേജ് ആരംഭിക്കുകയും 1929 - ൽ ഇറ്റാലിയൻ ഗവൺമെൻറ് ധാരാളം മോണ്ടിസ്സോറി സ്ഥാപനങ്ങളെ സപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു . 1930 - ഓടുകൂടി മോണ്ടിസ്സോറി നടത്തിയ സമാധാനത്തെ കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള ചില പ്രഭാഷണങ്ങൾ ഐഡിയോളജിക്കൽ ഇഷ്യൂസ് (Ideological issues) , അതുപോലെതന്നെ സർക്കാർ നൽകുന്ന ഫിനാൻഷ്യൽ സപ്പോർട്ടുമായുള്ള കോൺഫ്ലിക്റ്റ് (Conflict) അങ്ങനെയുള്ള കാര്യത്തിലേക്ക് നയിക്കുകയും അതിനെത്തുടർന്ന് 1932 - ൽ മരിയ മോണ്ടിസ്സോറിക്കും അവരുടെ മകൻ മാരിയോ മോണ്ടിസ്സോറിക്കും രാഷ്ട്രീയ നിരീക്ഷണത്തിൽ അവിടെ കഴിയേണ്ടി വന്നിരുന്നു . 1933 - ൽ മരിയ മോണ്ടിസ്സോറി ഒപ്പേറ മോണ്ടിസ്സോറിയിൽ നിന്നും രാജിവെക്കുകയും (Resign), 1934 - ൽ ഇറ്റലി വിടുകയും ചെയ്തു . അങ്ങനെ ഇറ്റാലിയൻ ഗവൺമെൻറ് 1936 - ഓടുകൂടി രാജ്യത്തെ എല്ലാ മോണ്ടിസ്സോറി പ്രവർത്തനങ്ങളും നിർത്തിവെച്ചു .


Post a Comment