മോണ്ടിസ്സോറിയുടെ ജീവിത വഴികളിലൂടെ..
BLOG No: 3
ഡോക്ടർ മരിയ മോണ്ടിസ്സോറിയുടെ കുടുംബം പിതാവിൻറെ ജോലിസംബന്ധമായ കാരണങ്ങളാൽ 1873 - ൽ ഫ്ലോറൻസ് സിറ്റിയിലേക്കും (Florence City) 1875 ൽ റോമിലേക്കും (Rome) താമസം മാറിയിരുന്നു. 1876 - ൽ അതായത് മോണ്ടിസ്സോറിയുടെ ആറാമത്തെ വയസ്സിൽ അവർ സ്കൂളിൽ പോയി തുടങ്ങി. പതിമൂന്നാമത്തെ വയസ്സിൽ അവർ സെക്കൻഡറി എജുക്കേഷന് (Secondary Education) ചേർന്ന് ഇറ്റാലിയൻ (Italian) , ഗണിതശാസ്ത്രം (arithmetic) , ബീജഗണിതം (algebra) , ജ്യാമിതി (geometry) , അക്കൌണ്ടിംഗ് (accounting) , ചരിത്രം (history) , ഭൂമിശാസ്ത്രം (geography) , ശാസ്ത്രം (science) എന്നീ വിഷയങ്ങൾ പഠിച്ചു, നല്ല ഗ്രേഡോടുകൂടി പരീക്ഷകൾ (Examinations) പാസ്സ് ആവുകയും ചെയ്തു. പതിനാറാം വയസ്സിൽ അവർ വിദ്യാഭ്യാസം തുടർന്നു അവിടെ ഗണിതത്തിലും (Mathematics) ശാസ്ത്രത്തിലും (Science) ആണ് അവർ നല്ല പ്രകടനം കാഴ്ചവച്ചത് . 1890 - ൽ അവരുടെ ഇരുപതാം വയസ്സിൽ ആ പഠനവും പൂർത്തിയാക്കി . പിന്നെ 1892 - ൽ ഡിപ്ലോമ. അതിനുശേഷം 1893 - ൽ മെഡിക്കൽ (Medical Admission) വിദ്യാഭ്യാസത്തിന് പ്രവേശനം . അക്കാലത്ത് ഇറ്റാലിയൻ രീതികൾ അനുസരിച്ച് പെൺകുട്ടികൾ മെഡിക്കൽ വിദ്യാഭ്യാസം (Medical Education) തിരഞ്ഞെടുക്കാറുണ്ടായിരുന്നില്ല . പക്ഷേ എൻജിനീയറിങ് (Engineering) പഠിക്കാൻ തീരുമാനിച്ച മോണ്ടിസോറി പെട്ടെന്ന് മനസ്സു മാറി മെഡിക്കൽ പഠനം തിരഞ്ഞെടുക്കുകയാണുണ്ടായത്.
അങ്ങിനെ ചുരുക്കി പറഞ്ഞാൽ 1896 - ൽ റിസർച്ച് (Montessori Research) , 1897 - ൽ പഠിച്ചിരുന്ന സ്ഥലത്തുതന്നെ അതായത് യൂണിവേഴ്സിറ്റി ഓഫ് റോമില് (University of Rome) വളണ്ടറി അസിസ്റ്റൻറ് (Voluntary assistant) ആയി നിയമനം, 1897 - 1899 കാലഘട്ടത്തിൽ പൊതുപ്രവർത്തനം (Social Work), 1900 - ൽ നാഷണൽ ലീഗ് ആരംഭിച്ച ടീച്ചർ ട്രെയിനിങ് സ്ഥാപനത്തിൽ (Teacher training Institute) കോ-ഡയറക്ടറായി (Co-director) നിയമനം.1901 മുതൽ 1906 വരെ മോണ്ടിസ്സോറി ജോലി ഉപേക്ഷിച്ച് ഫിലോസഫി പഠനത്തിന് ചേർന്നു . മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടക്കം അടുത്ത ലേഖനത്തിൽ വിശദമാക്കാം.



Post a Comment