മോണ്ടിസ്സോറി വിദ്യഭ്യാസ സമ്പ്രദായത്തിൻ്റെ അടിത്തറ : CASA DEI BAMBINI (The foundation of the Montessori Education System : CASA DEI BAMBINI )

 മോണ്ടിസ്സോറി വിദ്യഭ്യാസ സമ്പ്രദായത്തിൻ്റെ അടിത്തറ : CASA DEI BAMBINI

 BLOG No: 4



മോണ്ടിസ്സോറിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെക്കുറിച്ചാണ് (Dr. Maria Montessori’s Important Period in Life) ഇന്നത്തെ ലേഖനം . മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് നല്ല ഒരു അടിത്തറ പാകാൻ മോണ്ടിസ്സോറിക്ക് സാധിച്ചത് ഈ കാലഘട്ടത്തിലാണ്. അതായത് മോണ്ടിസ്സോറിയുടെ ആശയങ്ങൾ സ്വതന്ത്രമായി നടപ്പിലാക്കാൻ സാധിച്ച കാലഘട്ടം . 1906 - ൽ റോമിലെ (Rome) സാൻ ലോറൻസോ (San Lorenzo Province) ജില്ലയിൽ വളരെ വരുമാനം കുറഞ്ഞ (Low Income Group) ജോലിക്കാരായ രക്ഷിതാക്കൾ (Employed Parents) താമസിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അവരുടെ മക്കളെ നോക്കുന്നതിനും പരിപാലിക്കുന്നതിനുമായി മോണ്ടിസ്സോറി ക്ഷണിക്കപ്പെട്ടു . മാനസിക വൈകല്യങ്ങളുള്ള (Mentally disabled) കുട്ടികളെ കുറിച്ചാണ് മോണ്ടിസ്സോറി ആദ്യം റിസർച്ച് നടത്തിയത് . പക്ഷേ മോണ്ടിസ്സോറിയുടെ ആശയങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും സാധാരണ, അതായത് യാതൊരു വൈകല്യങ്ങളും ഇല്ലാത്ത കുട്ടികളിലും പരീക്ഷിച്ചു നോക്കണം എന്ന് മോണ്ടിസ്സോറി ആഗ്രഹിച്ചിരുന്നു . ഇവിടെ അത് സാധ്യമാകുമെന്ന് മോണ്ടിസ്സോറി മനസ്സിലാക്കി. അതുകൊണ്ട് ആ ക്ഷണം അവർ സന്തോഷത്തോടെ സ്വീകരിച്ചു.



രണ്ടിനും മൂന്നിനും ഇടയിൽ പ്രായമുള്ളതും ആറിനും ഏഴിനും ഇടയിൽ പ്രായമുള്ളതുമായ 50 മുതൽ 60 വരെ കുട്ടികളെ ഉൾപ്പെടുത്തി അവിടെ 1907 ജനുവരി 6 - ന് ഒരു ചിൽഡ്രൻസ് ഹൗസ് (Children’s House) ആരംഭിച്ചു . കസ ഡി ബാംബിനി (Casa dei Bambini) എന്നാണ് അത് അറിയപ്പെട്ടത്. ആദ്യം ഒരു ടീച്ചേഴ്സ് ടേബിൾ (Teachers table) , ഒരു സ്റ്റൗ , ചെറിയ കസേരകൾ (Small chairs) , മേശകൾ (Tables) , പിന്നെ മോണ്ടിസ്സോറി മുൻപ് ഓർത്തോഫ്രെനിക് (Orthophrenic) സ്കൂളിൽ വികസിപ്പിച്ചെടുത്ത മെറ്റീരിയൽസ് (Developed Materials) സൂക്ഷിക്കുവാൻ ലോക്ക് ചെയ്തു വെക്കാവുന്ന ഒരു ക്യാബിനറ്റ് ഇത്രയുമാണ് മോണ്ടിസ്സോറിക്ക് ക്ലാസിലെ ആവശ്യത്തിനായി ലഭിച്ചത് .



ആദ്യം കുട്ടികൾക്ക് നൽകിയിരുന്ന പ്രവർത്തനങ്ങൾ (Child Activity) എന്നത് പേഴ്സണൽ കെയർ (Personal care) അതായത് ഡ്രസ്സ് ചെയ്യുക , അത്  അഴിക്കുക ,  അതായത് അവരുടെ കാര്യങ്ങൾ സ്വയം ചെയ്യുക എന്നത് , പിന്നെ കെയർ ഓഫ് എൻവയോൺമെൻറ് (Care of environment) അതായത് ഡസ്റ്റിംഗ് (Dusting) , സ്വീപിംഗ് (sweeping) , ഗാർഡനിംഗ് (Gardening) അങ്ങനെയുള്ള ആക്ടിവിറ്റീസ് ഇവയൊക്കെയായിരുന്നു . പക്ഷേ അതോടൊപ്പം തന്നെ കുട്ടികൾ മോണ്ടിസ്സോറിയുടെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന മെറ്റീരിയൽസ് ഉപയോഗിക്കുവാനും താല്പര്യം കാണിച്ചിരുന്നു . ക്ലാസ്സ് റൂമിൽ മോണ്ടിസ്സോറി കുട്ടികളെ പഠിപ്പിച്ചിരുന്നില്ല , പകരം അവർ അവരുടെ റിസർച്ച് , മറ്റ് പ്രൊഫഷണൽ ആക്ടിവിറ്റീസ് (Professional activities) എന്നിവയിൽ വ്യാപൃതയായി . അവർ ക്ലാസിൽ ഒരു മേൽനോട്ടം മാത്രമാണ് നടത്തിയത് . അവിടുത്തെ ബിൽഡിംഗ് പോർട്ടറുടെ മകളാണ് മോണ്ടിസ്സോറിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ദിവസവും ക്ലാസ്സുകൾ എടുത്തിരുന്നത് .



മോണ്ടിസ്സോറിക്ക് ലഭിച്ച സാധാരണ കുട്ടികളുടെ ആദ്യത്തെ ക്ലാസിലെ പെരുമാറ്റം മോണ്ടിസ്സോറി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു (Observe) . ഇതാണ് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫൗണ്ടേഷൻ ( Foundation of Montessori education system ) എന്ന് പറയാവുന്നത് . ചെറിയ കുട്ടികൾ ഒരു കാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുന്നത് , അത്  ചെയ്യുമ്പോഴുള്ള അവരുടെ ഏകാഗ്രത , ഒരേ ആക്ടിവിറ്റീസ് കുട്ടികൾ വീണ്ടും വീണ്ടും ചെയ്യുന്നത് , പിന്നെ ക്ലാസിൽ ഒരുക്കിവെച്ചിരിക്കുന്ന വസ്തുക്കളുടെ ഓർഡറിൽ മാറ്റം വന്നാൽ കുട്ടികളിൽ വരുന്ന മാറ്റങ്ങൾ ഇതെല്ലാം മോണ്ടിസ്സോറി രേഖപ്പെടുത്തി. കുട്ടികൾക്ക് ക്ലാസിൽ അവർക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം കൊടുത്തു . അപ്പോൾ അവർ പ്രാക്ടിക്കൽ ആക്ടിവിറ്റീസിലും (Practical activities) , മോണ്ടിസ്സോറി വികസിപ്പിച്ചെടുത്ത മെറ്റീരിയൽസ് ഉപയോഗിക്കുന്നതിലുമാണ് കൂടുതൽ താല്പര്യം കാണിച്ചത് അല്ലാതെ കളിപ്പാട്ടങ്ങളിലല്ല എന്നവർ മനസ്സിലാക്കി . അങ്ങനെ കുട്ടികളിൽ ഒരു അടുക്കും ചിട്ടയും  (Self discipline) വികസിച്ചു വരുന്നതായി മോണ്ടിസ്സോറി മനസ്സിലാക്കി.



ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മോണ്ടിസ്സോറി കുറച്ചു പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടപ്പിലാക്കുകയും (implement) ചെയ്തു . ഇതാണ് മോണ്ടിസ്സോറിയുടെ എഡ്യൂക്കേഷൻ ഫിലോസഫിയിലും അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും മുഖമുദ്രയായി മാറിയത് . പിന്നെ അവർ ക്ലാസിലെ ഭാരമുള്ള  ഫർണിച്ചറുകൾ (Heavy furnitures) ഒക്കെ മാറ്റി വളരെ ഭാരം കുറഞ്ഞ  (Light weight furniture) ഫർണിച്ചറുകൾ ഒരുക്കി ചെയ്തു . അതായത് ചെറിയ കുട്ടികൾക്ക് സ്വയം അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീക്കുവാൻ സാധിക്കുന്ന മെറ്റീരിയൽസ്. അതുപോലെ കുട്ടികൾക്ക് ഉപയോഗിക്കുവാനുള്ള മെറ്റീരിയൽസ് അവർക്ക് കയ്യെത്തുന്ന ഉയരത്തിലുള്ള ഷെൽഫുകളിൽ ക്രമീകരിച്ചു. പിന്നെ ചെറിയ പ്രാക്ടിക്കൽ ആക്ടിവിറ്റീസ് എന്നത് വികസിപ്പിച്ചു. പ്രാക്ടിക്കലുകളുടെ എണ്ണം കൂട്ടി അതായത് പൂക്കൾ ഭംഗിയായി ഒരുക്കുക, കൈയ്കൾ കഴുകുക (hand washing) , ജിംനാസ്റ്റിക്സ് (gymnastics), വളർത്തുമൃഗ സംരക്ഷണം (pet care) , പാചകം (cooking) ഇങ്ങനെയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തി . കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ (Open air activities) അതായത് ക്ലാസിന് പുറത്തുള്ള പ്രവർത്തനങ്ങൾ ക്രമീകരിച്ചു. അങ്ങനെ നിരന്തരം ആയിട്ടുള്ള നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായി മോണ്ടിസ്സോറി ഒരു ടൈം ടേബിൾ (Time table) തയാറാക്കി. അതിനെക്കുറിച്ചൊക്കെ അടുത്ത ലേഖനത്തിൽ വിശദമാക്കാം . ഈ ടൈം ടേബിൾ നമുക്ക് നമ്മുടെ സ്വന്തം വീടുകളിലുള്ള കുട്ടികളിൽ നടപ്പിലാക്കിയാൽ അവർക്ക് നല്ല മാറ്റം വരും തീർച്ച.




Post a Comment

Previous Post Next Post