രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ : കുട്ടികളെ പഠിപ്പിക്കാം

രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ : കുട്ടികളെ പഠിപ്പിക്കാം

 BLOG No: 5



മരിയ മോണ്ടിസ്സോറി അവരുടെ ദി മോണ്ടിസ്സോറി എന്ന പുസ്തകത്തിൽ ഒരു ​ദിവസത്തിൽ കുട്ടിയെ പഠിപ്പിക്കുന്ന പാഠങ്ങളുടെ ഒരു ഔട്ട് ലൈൻ കൊടുത്തിട്ടുണ്ട് . ഒരു കുട്ടിയുടെ പഠനം രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 മണിക്ക് അവസാനിക്കുന്ന ഒരു മാതൃക (pattern) .




ദിവസത്തിൽ ആദ്യത്തെ ഷെഡ്യൂൾ (Schedule) എന്നത് രാവിലെ 9 മുതൽ 10 വരെയാണ് . ഈ സമയത്ത് കുട്ടികൾ എല്ലാം ക്ലാസ്സിലേക്ക് കടക്കുന്നു , പരസ്പരം വിഷ് ചെയ്യുന്നു , പിന്നെ പ്ര​ധാനം എന്ന് പറയാവുന്നത് ഓരോരുത്തരേയും വ്യക്തി പരമായി അവരുടെ സുചിത്വം ചെക്ക് ചെയ്യുന്നു (Personal Hygiene) . പിന്നെ ഇ.പി.എൽ. സെഷൻസ് (EPL sessions) ആണ് . ഇ.പി.എൽ. എന്ന് പറഞ്ഞാൽ എക്സസൈസസ്സ് ഓഫ് പ്രാക്ടിക്കൽ ലൈഫ്  (Exercises of Practical Life) . അവരുടെ ഇരിപ്പിടങ്ങൾ തയ്യാറാക്കുക , നിലത്തിരിക്കാൻ ആണെങ്കിൽ മാറ്റ് വിരിക്കുക , അതായത് സിറ്റിംങ് മാറ്റ് അല്ലെങ്കിൽ ചെയേഴ്സ് അറേഞ്ച് ചെയ്യുക . എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് (Activities) ഈ സെഷനിൽ ചെയ്യുന്നത് . ഇവിടെ കുട്ടികളെല്ലാം പരസ്പരം സഹായിക്കും. അതായത് ചെറിയ കുട്ടികളെ മുതിർന്ന കുട്ടികൾ സഹായിക്കും . അങ്ങനെ പരസ്പര സഹകരണത്തോടുകൂടി ആയിരിക്കും ഈ ആക്ടിവിറ്റീസ് ചെയ്യുന്നത്. പിന്നെ ക്ലാസ് റൂമിലെ എല്ലാ വസ്തുക്കളും വൃത്തിയോടെയാണോ ഇരിക്കുന്നത് എന്ന് കുട്ടികൾ തന്നെ ചെക്ക് ചെയ്യുന്നു . അതുപോലെ പൊടിയൊക്കെ തട്ടിക്കളയുക , അടുക്കും ചിട്ടയോടും കൂടി ക്ലാസ്സിലെ വസ്തുക്കൾ വെക്കുക എന്നിങ്ങനെയുള്ള ആക്ടിവിറ്റീസും ചെയ്യുന്നു . പിന്നെ ലാം​ഗ്വേജ് (language) സെഷൻ ആണ് . അതായത് കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ കുട്ടികൾ വിവരിക്കണം . അതോടൊപ്പംതന്നെ എല്ലാവരും ചേർന്ന് ഒരു പ്രയർ സെഷനും ഉണ്ടാകും . 


10 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് രണ്ടാമത്തെ സെഷൻ . ഈ സെഷനിൽ ഇന്റെലെക്ച്വൽ എക്‌സസൈസ് ​(Intellectual exercise) , ഒബ്ജക്റ്റീവ് ലെസ്സൺസ് (Objective lessons) , നോമൻക്ലേച്ചർ (Nomenclature) കൂടാതെ സെൻസുമായി ബന്ധപ്പെട്ട എക്‌സസൈസും ആയിരിക്കും പ്രധാനമായും നടത്തുക . പിന്നെ ഈ സെഷൻസിന്റെ ഇടക്ക് കുട്ടികൾക്ക് ഒരു ബ്രേക്ക് ടൈമും (Break time) നല്കിയിട്ടുണ്ടായിരിക്കും .



മൂന്നാമത്തെ സെഷൻ എന്നത്  11 മുതൽ 11 .30 വരെയാണ് . ഓർഡിനറി മൂവ്മെന്റ്സ് ഗ്രേസ്‌ഫുൾ ആക്കുക (Ordinary movements done gracefully) , നടത്തം (walking) , മാർച്ചിങ് ഇൻ ലൈൻസ് (Marching in line) , ശ്രദ്ധ നേടുവാനുള്ള മൂവ്മെന്റ്സ് (Movements for attention) , വസ്തുക്കൾ ഭംഗിയായി അലങ്കരിച്ചു വെക്കൽ (Placing of objects gracefully) , അങ്ങനെയുള്ള ആക്ടിവിറ്റീസ് ആയിരിക്കും ഈ സമയത്ത് . പിന്നെ 11 . 30 മുതൽ 12 വരെ ലഞ്ച് ബ്രേക്ക് (Lunch break) . ഭക്ഷണത്തിനു മുമ്പ് ഒരു ചെറിയ പ്രയർ സെഷനും ഉണ്ടായിരിക്കും . 


അടുത്തത് 1 മുതൽ 2 വരെ . ഈ സമയത്ത് ചെറിയ കുട്ടികൾക്ക് ഗെയിഡ് പറയുന്ന ഗെയിംസ് ആണ് ഉണ്ടായിരിക്കുക . ഗെയിഡ് എന്ന് പറഞ്ഞാൽ , പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ ( Traditional education system) ടീച്ചർ  . സാധിക്കുന്ന സാഹചര്യങ്ങളാണെങ്കിൽ ഈ സെഷൻസ് ഓപ്പൺ എയറിൽ തന്നെ ആയിരിക്കും നടത്തുക . ഇതേ സമയത്ത് മുതിർന്ന കുട്ടികൾ ആണെങ്കിൽ റൂം ക്ലീനിങ് (Room cleaning) , ഡസ്റ്റിങ് (Dusting) , ക്ലാസ്സുകളിലെ വസ്തുക്കൾ അടുക്കി വെക്കുക തുടങ്ങിയ ആക്ടിവിറ്റീസ് ആയിരിക്കും ചെയ്യുന്നത് . പിന്നെ പരസ്പര ആശയ വിനിമയം നടത്തുന്ന ഒരു സെഷനും ഉണ്ടായിരിക്കും . 



2 മുതൽ 3 വരെ മാന്വൽ വർക്സ് (Manual works) ആണ് . ക്ലേ മോഡലിംഗ് (clay modelling) , ഡിസൈൻ വർക്ക് എന്നിവ ആയിരിക്കും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് . 3  മുതൽ 4 വരെ ഗ്രൂപ്പ് ആയിട്ടുള്ള , ജിംനാസ്റ്റിക്സ് (gymnastics)  , പാട്ടുകൾ (songs) . പിന്നെ ചിന്ത ശേഷി വർധിപ്പിക്കുവാനുള്ള ആക്ടിവിറ്റീസ് . ചെടികൾ (plants) , മൃ​ഗങ്ങൾ (animals) , ഇവയെ പരിപാലിക്കുക , അങ്ങനെയുള്ള ആക്ടിവിറ്റീസും ഉണ്ടായിരിക്കും . പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ  വീട്ടിൽ പോയാൽ ഹോം വർക്ക് .  പക്ഷെ ഇവിടെ ഹോം വർക്കോ , മലയാളം , മാത്‍സ് , സയൻസ് , ഇംഗ്ലീഷ് എന്നീ പീരിയഡുകളോ ഇല്ല . പക്ഷെ ഈ രീതിയിൽ പഠിച്ചാലും , കുട്ടികൾ പഠിക്കേണ്ട വിഷയങ്ങൾ എല്ലാം നന്നായി ,  , പല പല ആക്ടിവിറ്റീസിലൂടെ പഠിക്കും . മാത്രമല്ല , ടീച്ചർ , ക്ലാസ്സ്‌റൂം , ബ്ലാക്ക് ബോർഡ് , ടെക്സ്റ്റ് ബുക്ക് , ഹോം വർക്ക്  എന്ന രീതിയിൽ , അതായത് നമ്മുടെ ട്രഡീഷ്ണൽ മെത്തേഡിൽ (Traditional method) പഠിക്കുന്ന കുട്ടികൾ , അവരേക്കാൾ മോണ്ടിസ്സോറി മെത്തേഡിൽ പഠിക്കുന്ന കുട്ടികൾ എല്ലാ രീതിയിലും ബ്രയിറ്റ് (Bright) ആയിരിക്കും എന്ന് ലോകം അംഗീകരിച്ചിട്ടുണ്ട് . ഇതിനെക്കുറിച്ച് കൂടുതൽ അറിയൻ തുടർന്നുള്ള ലേഖനങ്ങൾ നിങ്ങളെ സഹായിക്കും .




Post a Comment

Previous Post Next Post