ഉയർന്ന നിലവാരം : ചെറുപ്പം മുതൽ കുട്ടികളെ പരിശീലിപ്പിക്കാം
BLOG No: 6
മോണ്ടിസ്സോറിയുടെ ആദ്യ സ്കൂൾ എന്നത് വൻവിജയമായി. അങ്ങനെ 1907 ഏപ്രിൽ ഏഴിന് രണ്ടാമത്തെ സ്കൂളും ആരംഭിച്ചു . മോണ്ടിസ്സോറിയുടെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികൾ മറ്റ് സമ്പ്രദായത്തിൽ പഠിച്ചിരുന്ന കുട്ടികളെക്കാൾ ഏകാഗ്രത (Concentration) , ശ്രദ്ധ (Attention) , അതിയായ സെൽഫ് ഡിസിപ്ലിൻ (Self discipline) എന്നിവയൊക്കെ പ്രദർശിപ്പിച്ചിരുന്നു . ഈ ഉയർന്ന നിലവാരം പുലർത്തിയിരുന്നവരൊക്കെ വളരെ താഴ്ന്ന വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികളായിരുന്നു . ഈ മാറ്റം പതിയെ പുറംലോകം അറിഞ്ഞു തുടങ്ങി . പ്രമുഖ എഴുത്തുകാർ , ജേർണലിസ്റ്റ് (Journalist) , മഹത് വ്യക്തിത്വങ്ങൾ ഒക്കെ ഇതിനെക്കുറിച്ച് അറിഞ്ഞ് , എന്താണ് നടക്കുന്നത് എന്നറിയാൻ അന്വേഷിച്ച് എത്തിത്തുടങ്ങി.
1909 ഇറ്റലിയിലെ സിറ്റ ഡി കാസ്റ്റല്ലോ (Citta die Castello ) എന്ന സിറ്റിയിൽ വെച്ച് മോണ്ടിസ്സോറി അവരുടെ ആദ്യത്തെ ടീച്ചർ ട്രെയിനിങ് കോഴ്സ് നടത്തി . അതേ വർഷം മോണ്ടിസ്സോറി അവരുടെ നിരീക്ഷണങ്ങളെ കുറിച്ചും വിദ്യാഭ്യാസ രീതികളെക്കുറിച്ചും അവരുടെ ഒരു ബുക്കിൽ വിവരിക്കുകയും ചെയ്തു . ദി മോണ്ടിസ്സോറി മെത്തേഡ് : സയന്റിഫിക് പെഡഗോഗി ആസ് അപ്പ്ലൈഡ് ടു ചൈൽഡ് എഡ്യൂക്കേഷൻ ഇൻ ദി ചിൽഡ്രൻസ് ഹൗസസ്സ് (The Montessori Method: Scientific Pedagogy as Applied to Child Education in the Children's Houses ) എന്നായിരുന്നു ബുക്കിന്റെ പേര് . 1910 - ൽ 2 ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കൂടി റോമിൽ വച്ച് നടത്തി . 1911 - ൽ മിലാനിൽ വെച്ച് ഒരെണ്ണം കൂടി നടത്തി . മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് , അവരുടെ വർക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകാരം കിട്ടിത്തുടങ്ങി . അവരുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ വികസിപ്പിക്കുന്നതിനും ടീച്ചർമാർക്ക് ട്രെയിനിങ് കൊടുക്കുന്നതിനും വേണ്ടി മെഡിക്കൽ പ്രാക്ടീസ് നിർത്തി . അങ്ങനെ സമയം തീരെ ഇല്ലാതായപ്പോൾ അവർ അവരുടെ യൂണിവേഴ്സിറ്റി ഓഫ് റോമിലെ (University of Rome) ജോലിയും ഉപേക്ഷിച്ചു . മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇറ്റലിക്ക് പുറത്ത് മറ്റ് രാജ്യങ്ങളിൽ പ്രചാരം നേടിയതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ പറയാം .




Post a Comment