ഉയർന്ന ജോലി നേടാൻ ഇതാ നിങ്ങൾക്കും ഒരവസരം..

ഉയർന്ന ജോലി നേടാൻ ഇതാ നിങ്ങൾക്കും ഒരവസരം

BLOG No: 1



വനിതകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവേണ്ടത് അത്യാവശ്യമാണ് . പുരുഷന്മാരെ പോലെ തന്നെ വനിതകൾക്കും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കടമ്പയാണ് ഒരു ജോലി നേടുക (Seeking a Job) എന്നത് . വിവാഹത്തിന് മുൻപ് പെൺകുട്ടികൾ അവർ പഠിച്ച ഫീൽഡിൽ , ആൺകുട്ടികളെ പോലെ തന്നെ ജോലി ചെയ്യാറുണ്ട് . വിവാഹശേഷവും പഠിച്ച മേഖലയിൽ തന്നെ ജോലി തുടരുന്ന പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് . പക്ഷേ എല്ലാവർക്കും അത് സാധിക്കാറില്ല എന്നതാണ് സത്യം . വിവാഹശേഷം ഭൂരിഭാഗം പെൺകുട്ടികൾക്കും ജീവിത സാഹചര്യങ്ങൾ മൂലം ജോലി ഉപേക്ഷിക്കേണ്ടതായി വരുന്നു . ഭർത്താവിൻറെ ജോലി സ്ഥലത്തേക്കുള്ള മാറ്റം , പിന്നെ ഗർഭധാരണം (Pregnancy Period), ശേഷം പ്രസവസംബന്ധമായ ആവശ്യങ്ങൾ (Delivery) , അതിനുശേഷം കുട്ടികൾക്കൊപ്പം , അവർക്ക് ഒരു പ്രായം  എത്തുന്നതുവരെയുള്ള ജീവിതം . ഇത്തരം സാഹചര്യങ്ങൾ ഭൂരിഭാഗം സ്ത്രീകളുടെയും കരിയറിൽ ഗ്യാപ് (Career Gap) വരുത്തുന്നു . ഈ ഗ്യാപ് മൂലം പിന്നീട് അവർക്ക് അവർ പഠിച്ച മേഖലയിൽ ജോലി ലഭിക്കാതിരിക്കാൻ കാരണമാവാം . അത്തരം സാഹചര്യത്തിൽ അവർ തികച്ചും പരിചിതമല്ലാത്ത ജോലികൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരായേക്കാം .  ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ ഒരു എക്സ്ട്രാ സ്കിൽ (Extra Skill Development) നേടേണ്ടത് അത്യാവശ്യമാണ് . ഭൂരിഭാഗം സ്ത്രീകൾക്കും ഇല്ലാത്തതും അത് തന്നെയാണ് .



കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെ ജോലി കഴിഞ്ഞുള്ള സമയം വീട്ടിലെത്തി കുട്ടികൾക്ക് വേണ്ടി ചിലവഴിക്കുക എന്നതായിരിക്കും ഭൂരിഭാഗം അമ്മമാരും ആഗ്രഹിക്കുക (A Mother’s Desire) . മാർക്കറ്റിംഗ് (Marketing), സെയിൽസ് (Sales), ഐ ടി (Information Technology), എഞ്ചിനീയറിംഗ് (Engineering) തുടങ്ങിയ മേഖലകളിൽ ജോലി (Job) ചെയുന്നവർക്ക് ടെൻഷൻ (Work Stress) ഒഴിഞ്ഞുള്ള സമയം ഉണ്ടാവില്ല. അപ്പൊ എല്ലാം കൊണ്ടും യോജിച്ച ജോലികൾ നമ്മൾ ഒന്ന് ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തേത് അദ്ധ്യാപനം (Teaching Job) തന്നെ ആയിരിക്കും . വീട്ടിലെത്തിയാൽ സ്വന്തം മക്കളെ നോക്കുക, ജോലിക്കു പോയാൽ സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ നോക്കുക . ഇത് തന്നെയാണ് അദ്ധ്യാപനത്തിന്റെ ഏറ്റവും വലിയ മേന്മ .  അദ്ധ്യാപനം  ഒരിക്കലും ഒരു എളുപ്പപ്പണി അല്ല . എല്ലാ ജോലികളും പോലെ തന്നെ അതും കഷ്ടപ്പാടുള്ള ജോലി തന്നെയാണ്. പക്ഷേ മറ്റു ജോലികളെക്കാൾ നന്നായി ആസ്വദിച്ച് ചെയ്യാൻ സാധിക്കും . ടീച്ചർ ആവാൻ ഡിഗ്രി വേണം, ബി.എഡ്  വേണം പിജി വേണം എന്നൊക്കെയാവും എല്ലാവരും ആദ്യം ചിന്തിക്കുക . ഇതൊന്നുമില്ലെങ്കിലും  ഒരു ടീച്ചർ ആവാം . വിദേശ രാജ്യങ്ങളിലടക്കം നിരവധി ജോലി സാധ്യതകൾ  നിങ്ങൾക്ക് മുന്നിൽ തുറന്ന് കിട്ടുകയും ചെയ്യും. 



ഇനി പരമ്പരാഗതമായ വിദ്യാഭ്യാസ യോഗ്യതകൾ , അതായത് ഡിഗ്രി, പിജി, ബിഎഡ് ഇവയൊക്കെ ഉള്ളവരാണെങ്കിലും അല്ലെങ്കിലും , നിങ്ങൾക്ക് ഇന്ത്യയിലും വിദേശത്തും മികച്ച ജോലി നേടാൻ സഹായിക്കുന്ന ഒരു എക്സ്ട്രാ സ്കിൽ കോഴ്സ് (Vocational Course) ഉണ്ട് . ഇന്ത്യയിൽ CBSE , ICSE  സ്കൂളുകളിൽ ഇൻറർവ്യൂ (Interview) സമയത്ത് മുൻഗണന ലഭിക്കുന്ന ഒരു വിഭാഗം . അങ്ങനെയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് മോണ്ടിസ്സോറി (Montessori) . ഇന്ത്യയിൽ ആണെങ്കിലും വിദേശത്താണെങ്കിലും മോണ്ടിസ്സോറി ടീച്ചർമാർക്ക് (Montessori Teacher Job) ജോലി സാധ്യതകൾ ( Job Opportunities ) ഏറെയാണ് . എളുപ്പത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മോണ്ടിസ്സോറി ഒരു മികച്ച അവസരം തന്നെയാണ് . ഈ അവസരം നിങ്ങൾക്ക് മുൻപിൽ ഇപ്പോൾ തുറന്നു കിട്ടിയിട്ടുണ്ട് . അവസരങ്ങൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് അത് ലഭിക്കണമെന്നില്ല . മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും (Montessori Education System) , മോണ്ടിസ്സോറി ടീച്ചർമാർക്കുള്ള ജോലി (Montessori Teacher Job) സാധ്യതകളെക്കുറിച്ചും വരും ലേഖനങ്ങളിൽ കൂടുതൽ വിശദമായി ചർച്ച ചെയ്യാം . സ്വയം പര്യാപ്തരാവാൻ എല്ലാവരും തയ്യാറായിക്കോളൂ . ഓരോ സ്ത്രീയും യൗവനത്തിൽ അച്ഛന്റെയും , കൗമാരത്തിൽ ഭർത്താവിന്റെയും , വാർധക്യത്തിൽ മകന്റെയും തണലിൽ ജീവിക്കണം എന്ന ചിന്ത മാറുന്നിടത്താണ് ഓരോ സ്ത്രീയും സ്വയം പര്യാപ്തരാവുന്നത് .



Post a Comment

Previous Post Next Post