Dr. Maria മോണ്ടിസ്സോറിയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ? (Do you know about Dr. Maria Montessori ?)

Dr. Maria മോണ്ടിസ്സോറിയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

BLOG No: 2



കഴിഞ്ഞ ലേഖനത്തിൽ  മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച് (Montessori Education System) എഴുതിയിട്ടുണ്ടായിരുന്നു. ആ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് Dr.മരിയ മോണ്ടിസ്സോറി . Dr .  മരിയ മോണ്ടിസ്സോറി ഒരു ഇറ്റാലിയൻ ഫിസിഷ്യൻ (Italian physician) ആയിരുന്നു . 1870 ഓഗസ്റ്റ് 31 -ന് ജനിച്ചു (Birth of Dr. Maria Montessori). Dr. മരിയ മോണ്ടിസ്സോറിയുടെ പൂർണ്ണനാമം മരിയ ടെക്ല ആർട്മെഷ്യ മോണ്ടിസ്സോറി ( Maria Tecla Artemisia Montessori) എന്നാണ് . Dr. മരിയ മോണ്ടിസ്സോറി ഒരു എഞ്ചിനീയർ (Engineer) ആവണം എന്ന ഉദ്ദേശത്തോടെ പഠനം ആരംഭിച്ചു . പക്ഷെ അതെല്ലാം മാറ്റിവെച്ച് 1896 - ൽ മെഡിക്കൽ (Medical Degree) ബിരുദം നേടുകയാണ് ഉണ്ടായത് . മോണ്ടിസ്സോറി തന്റെ 81-ാം വയസിൽ , അതായത് 1952 മെയ് മാസം 6-ാം തിയതി ഈ ലോകത്തോട് വിട പറഞ്ഞു (Death of Dr. Maria Montessori), ലോകത്താകമാനം പൊതു (Public Education System) , സ്വകാര്യ (Private Education System) സ്കൂളുകളിലൊക്കെ വ്യാപകമായി പിൻതുടരുന്ന , ഇന്ന് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് അംഗീകരിക്കപ്പെടുന്ന, കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ മോണ്ടിസ്സോറി എന്ന വിദ്യാഭ്യാസ സമ്പ്രദായം (Montessori Education System)  ലോകത്തിനു സംഭാവന ചെയ്തുകൊണ്ട്.  മോണ്ടിസ്സോറി എന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച്‌ പഠിക്കുന്നതിനു പകരം മോണ്ടിസ്സോറി എന്ന വ്യക്തിയെക്കുറിച്ചു പഠിക്കുന്നത് എന്തിനാണ് എന്നായിരിക്കും നിങ്ങൾ ഓരോരുത്തരും ചിന്തിക്കുന്നത് . മോണ്ടിസ്സോറി പഠിച്ച് എങ്ങനെയെങ്കിലും ഒരു ജോലി (Job) നേടണം എന്നതായിരിക്കും നിങ്ങളുടെ ആഗ്രഹം . പക്ഷെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അല്ലെങ്കിൽ എന്തെങ്കിലും ഒരു അറിവ് നേടുന്നതിന് മുൻപ് അത് ലോകത്തിന് സംഭാവന ചെയ്തത് ആരാണോ അവരെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അവരോട് നമുക്ക് എന്നും നന്ദി ഉണ്ടായിരിക്കണം. കാരണം അതാണ് ഭാരതീയ സംസ്കാരം (Indian Culture). അടിത്തറക്കു ബലം ഉണ്ടായാലേ നമ്മൾ നിർമിക്കുന്നത് ബലമുള്ളതാവു. അതിപ്പോൾ കെട്ടിടമായാലും, നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ ആയാലും. കൃത്യമായ അറിവ് ഓരോ അദ്ധ്യപകർക്കും (Teachers) ഉണ്ടാവണം .  എന്നാൽ മാത്രമേ അവർ പഠിപ്പിക്കുന്ന കുട്ടികൾക്കും നന്മയുണ്ടാവു, അവർ നല്ല പൗരന്മാരായി വളരുകയുള്ളു. ഈ രീതിയിൽ ഓരോ അധ്യാപകരും പഠിപ്പിക്കുകയാണെങ്കിൽ ഒരു കുട്ടിയും ആ അധ്യാപകരെ മറക്കില്ല. 



‘വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്നാണ് പറയുന്നത് . അതുകൊണ്ട് തന്നെ വിദ്യ, അതിന്റെതായ മൂല്യത്തോടുകൂടി തന്നെ നമ്മൾ കുട്ടികൾക്ക് പകർന്നു കൊടുക്കണം. മോണ്ടിസ്സോറിയുടെ കുട്ടിക്കാലം, അവരുടെ പഠനകാലം, അവരുടെ കരിയർ (Career) ... ഇവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട് . എഞ്ചിനീയർ (Engineer) ആകാൻ ആഗ്രഹിച്ചിരുന്ന ആളാണ് മോണ്ടിസ്സോറി. പക്ഷെ മോണ്ടിസ്സോറി ധാരാളം പ്രതിബന്ധങ്ങളെ മറികടന്ന് ഇറ്റലിയിലെ ആദ്യ വനിതാ ഡോക്ടറായി (The first lady doctor in Italy) . മോണ്ടിസ്സോറി തന്റെ അമ്മയെ വളരെയധികം സ്നേഹിക്കുകയും, അച്ഛനുമായി വളരെയധികം വ്യക്തി ബന്ധം പുലർത്തുകയും ചെയ്തിരുന്നു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ (Mental and physical disabilities) മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച മോണ്ടിസ്സോറി, കുട്ടികളിൽ സ്വയം നിരീക്ഷണങ്ങൾ (Observations) നടത്തി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നൽകി. മോണ്ടിസ്സോറിയുടെ ജീവിതത്തിന് പ്രത്യേകതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തെക്കുറിച്ച്  മനസ്സിലാക്കുമ്പോൾ, പഠിക്കുമ്പോൾ ചിലർക്കെങ്കിലും സ്വന്തം ജീവിതത്തിൽ ഒരു പ്രചോദനമാവും (Inspiration) .  



മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന് (Montessori Education System) പണ്ട്‌ കാലത്ത് ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സംബ്രദായവുമായി ചില മേഖലകളിൽ സാമ്യം തോന്നും. ഇപ്പോൾ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ അംഗീകൃത വിദ്യാഭ്യാസ രീതി (Indian Education System) എത്രയോ ന്യുനതകൾ നിറഞ്ഞതാണ് എന്ന് നമുക്ക് തോന്നും. മക്കളുടെയൊക്കെ പഠനം മോണ്ടിസ്സോറി സമ്പ്രദായത്തിലേക്ക് മാറ്റിയാൽ അവർ എത്രത്തോളം ഉന്നതങ്ങളിൽ എത്തുമെന്നും തോന്നും. വിദ്യാഭ്യാസ വിദഗ്ധർ ആത്മാർത്ഥമായി ചിന്തിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളു ഭാരതത്തിലെ വിദ്യാഭ്യാസ രീതികൾ. ഏതായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. കഴിഞ്ഞ വർഷത്തെ പാർലമെന്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ പറഞ്ഞിരിക്കുന്ന , കുട്ടികളെ ഓരോ പ്രായത്തിലുള്ള ഗ്രൂപ്പുകളായി (Group) തിരിച്ചിരിക്കുന്നത്  മോണ്ടിസ്സോറി സമ്പ്രദായത്തിലേതിന് സമാനമാണ് (Similar to Montessori Education System). ചെറിയ പ്രായത്തിൽ പരീക്ഷകളേ (Exams) വേണ്ട എന്ന നയവും മോണ്ടിസ്സോറിക്ക് സമാനമാണ് . ഭാരതവും മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ സന്തോഷം . വരും  ലേഖനങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നൽകാം .



Post a Comment

Previous Post Next Post