അന്താരാഷ്ട്ര തലത്തിൽ തിളങ്ങി : മോണ്ടിസോറി
BLOG No: 7
ഇറ്റലിയിൽ സ്കൂളുകളുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ അന്താരാഷ്ട്രതലത്തിലും മോണ്ടിസ്സോറി സമ്പ്രദായത്തിന് പ്രചാരം വന്നിരുന്നു . അങ്ങനെ അന്താരാഷ്ട്രതലത്തിലുള്ള ആളുകൾ അതായത് ഇറ്റലിക്ക് പുറത്തു നിന്നുള്ള ആളുകൾ 1909 കാലഘട്ടത്തിൽ മോണ്ടിസ്സോറി സ്കൂളുകൾ സന്ദർശിക്കാൻ വന്നുതുടങ്ങി . അതിൽ നിരീക്ഷകർ ഉണ്ടായിരുന്നു വിദ്യാഭ്യാസ വിദഗ്ധർ ഉണ്ടായിരുന്നു അങ്ങനെ പല രീതിയിലുള്ള ആളുകൾ ഉണ്ടായിരുന്നു . പെട്ടെന്നുതന്നെ മോണ്ടിസ്സോറിയുടെ വർക്കുകൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ (spread) തുടങ്ങി . 1911 - ന്റെ അവസാനത്തിൽ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം ഔദ്യോഗികമായി തന്നെ ഇറ്റലിയിലെയും സ്വിറ്റ്സർലൻഡിലെയും സ്കൂളുകളിൽ നടപ്പിലാക്കി തുടങ്ങി . അതോടൊപ്പം തന്നെ യു.കെ. യിൽ (U K) നടപ്പിലാക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തു . 1912 - ൽ പാരീസിലും (Paris) മറ്റ് വെസ്റ്റേൺ യൂറോപ്യൻ സിറ്റികളിലും (Other western European cities) മോണ്ടിസ്സോറി സ്കൂളുകൾ തുടങ്ങി. അർജൻറീന (Argentina) , ഓസ്ട്രേലിയ (Australia) , ചൈന (China) , ഇന്ത്യ (India) , ജപ്പാൻ (Japan) , കൊറിയ (Korea) , മെക്സിക്കോ (Mexico) , സ്വിറ്റ്സർലാൻഡ് (Switzerland) , സിറിയ (Syria) , അമേരിക്ക (America) , ന്യൂസിലൻഡ് (New Zealand) എന്നീ രാജ്യങ്ങളിൽ മോണ്ടിസ്സോറി സ്കൂളുകൾ തുടങ്ങുവാനുള്ള പദ്ധതികൾക്ക് തുടക്കം ആവുകയും ചെയ്തു . ലണ്ടൻ (London) , ജോഹന്നാസ്ബർഗ് (Johannesburg) , സ്റ്റോക്ക്ഹോം (Stockholm) , റോം (Rome) എന്നീ പട്ടണങ്ങളിൽ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള പബ്ലിക് പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടു . പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ മോണ്ടിസ്സോറി സമ്പ്രദായം സ്കൂളുകളിൽ നടപ്പിൽ വരുത്തുകയും ചെയ്തു . അതോടൊപ്പം തന്നെ മോണ്ടിസ്സോറി സൊസൈറ്റികൾ രൂപംകൊണ്ടു . അക്കാലത്ത് രൂപംകൊണ്ട ചില പ്രധാന മോണ്ടിസ്സോറി സൊസൈറ്റികൾ ആണ് യു എസ് - ല് (U S) രൂപംകൊണ്ട ദി അമേരിക്കൻ മോണ്ടിസ്സോറി കമ്മിറ്റിയും (The American Montessori committee) ക്ക് - യില് രൂപംകൊണ്ട ദി മോണ്ടിസ്സോറി സൊസൈറ്റി ഫോർ ദ യുണൈറ്റഡ് കിങ്ഡമും (The Montessori society for the united kingdom) ഒക്കെ . 1913 - ലും 1914 - ലും റോമിൽ വച്ച് ഓരോ അന്താരാഷ്ട്രതലത്തിലുള്ള മോണ്ടിസ്സോറി ട്രെയിനിംങ്ങ് കോഴ്സുകളും നടത്തപ്പെട്ടു.



Post a Comment