SED Council India's Leading Education Service Provider (Overseas Education, University Admission Support, Distance Education, Vocational Education)0
അമേരിക്ക വ്യാപകമായി : മോണ്ടിസ്സോറി
BLOG No: 8
1911 - 1912 കാലഘട്ടത്തിൽ മോണ്ടിസ്സോറിയുടെ വർക്കുകൾ അമേരിക്കയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു . പ്രധാനമായും മാക്ലീൻസ് (Maclean's Magazine) എന്ന മാഗസിനിലൂടെ മോണ്ടിസ്സോറിയുടെ വർക്കുകൾ ഒരു സീരീസ് ഓഫ് ആർട്ടിക്കിൾസായി (Series of articles) പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു അതിലൂടെയാണ് മോണ്ടിസ്സോറിയുടെ വർക്കുകൾക്ക് അമേരിക്കയിൽ കൂടുതൽ പ്രചാരം ലഭിച്ചത് . അങ്ങനെ 1911 - ൽ , കൃത്യമായി പറഞ്ഞാൽ ഒക്ടോബർ മാസത്തിൽ ആദ്യത്തെ നോർത്ത് അമേരിക്കൻ മോണ്ടിസ്സോറി സ്കൂൾ (North American Montessori School) ആരംഭിച്ചു . ന്യൂയോർക്കിലെ ടെറിടൗൺ സിറ്റിയിലാണ് (Tarrytown city in Newyork) ഈ സ്കൂൾ ആരംഭിച്ചത് . മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ (Montessori Educational System) അമേരിക്കയിലെ പ്രധാന വക്താക്കളെന്നുപറയാവുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലും (Alexander Graham Bell) അദ്ദേഹത്തിൻറെ ഭാര്യയും ആണ് ഈ സ്കൂളിന് തുടക്കമിട്ടത് . അതോടൊപ്പം തന്നെ അവരുടെ കനേഡിയൻ ഹൗസിൽ (Canadian House) രണ്ടാമത്തെ സ്കൂളും അവർ തുടങ്ങിയിരുന്നു . 1913 - ൽ റോമിൽ വച്ച് നടത്തിയ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള അന്താരാഷ്ട്ര ട്രെയിനിങ് കോഴ്സ് (International training course) സ്പോൺസർ ചെയ്തിരുന്നത് അമേരിക്കൻ മോണ്ടിസ്സോറി കമ്മിറ്റിയാണ് (American Montessori committee) . അന്ന് ആ കോഴ്സിൽ പഠിക്കാനായി അമേരിക്കയിൽ നിന്ന് പോയത് 67 പേരായിരുന്നു . ആ കോഴ്സിൽ ഉണ്ടായിരുന്ന 83 പേരിൽ 67 പേരും അമേരിക്കയിൽ നിന്നുള്ളവരായിരുന്നു . 1913 ആയപ്പോഴേക്കും അമേരിക്കയിൽ നൂറിലധികം മോണ്ടിസ്സോറി സ്കൂളുകൾ ആയിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ Dr. മരിയ മോണ്ടിസ്സോറി (Dr. Maria Montessori) അമേരിക്ക സന്ദർശിക്കുകയും ഡിസംബർ മാസത്തിൽ അവരുടെ യൂറോപ്യൻ ക്ലാസ്റൂം വീഡിയോസ് (Europian Classroom videos) , വളരെയധികം ആളുകളുമായി അവർ നടത്തിയ മീറ്റിങ്ങുകൾ , അവർ പലരാജ്യങ്ങളും സന്ദർശിച്ച് നടത്തിയ വിവിധ പ്രോഗ്രാമുകൾ ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മൂന്നാഴ്ചത്തെ പ്രഭാഷണം (Lecture) അമേരിക്കയിൽ വച്ച് നടത്തുകയുണ്ടായി .
1915 - ൽ മോണ്ടിസ്സോറി വീണ്ടും അമേരിക്ക സന്ദർശിച്ചു . കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ (san Francisco in California) പനാമ - പസഫിക് ഇൻറർനാഷണൽ പ്രദർശനത്തിൽ (Panama–Pacific International Exposition) അവരുടെ വർക്കുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ദി നാഷണൽ എജുക്കേഷൻ അസോസിയേഷൻ (The National Education Association) സ്പോൺസർ ചെയ്തിട്ടാണ് അന്ന് അവർ അമേരിക്ക സന്ദർശിച്ചത് . അമേരിക്കയിലെ അവരുടെ മൂന്നാമത്തെ അന്താരാഷ്ട്ര ട്രെയിനിങ് കോഴ്സ് കണ്ടക്ട് ചെയ്യുക എന്ന ഒരു ഉദ്ദേശവും അവർക്കുണ്ടായിരുന്നു . അന്നത്തെ പ്രദർശനത്തിൽ ഗ്ലാസ് കൊണ്ടുള്ള ചുവരോടുകൂടിയ (Wall) ഒരു ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ടായിരുന്നു . 21 കുട്ടികളോട് കൂടിയ ആ ക്ലാസ് റൂം അന്ന് ആയിരക്കണക്കിന് പേരാണ് സന്ദർശിച്ചത് . 1915 നവംബർ മാസത്തിൽ Dr. മരിയ മോണ്ടിസ്സോറിയുടെ പിതാവ് മരണപ്പെട്ടു അങ്ങനെ അവർ ഇറ്റലിയിലേക്ക് തിരിച്ചുപോയി.
Dr . മരിയ മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായമായ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയിൽ വളരെ പ്രചാരത്തിൽ ആയിരുന്നു എങ്കിലും വിവാദങ്ങൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല . ആ വിദ്യാഭ്യാസ സമ്പ്രദായത്തെ എതിർക്കുന്ന ആളുകളും അമേരിക്കയിൽ ഉണ്ടായിരുന്നു . അമേരിക്കൻ ഫിലോസഫറും വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന ജോൺ ഡെവിയുടെ (John Dewey , an American philosopher and educator) ഒരു ഫോളോവർ ആയ ഹായ് വില്ല്യം ഹേർഡ് കീൽപാട്രിക്ക് (Hey William Heard Kilpatrick) എന്ന ഒരു പുരോഗമന വിദ്യാഭ്യാസ വിദഗ്ധൻ മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് ദി മോണ്ടിസ്സോറി സിസ്റ്റം എക്സാമിൻഡ് (The Montessori system examined) എന്ന ഒരു പുസ്തകം പുറത്തിറക്കുകയും അതിന് അമേരിക്കയിൽ വളരെ പ്രചാരം ലഭിക്കുകയും ചെയ്തു . വിമർശകർ പ്രധാനമായും പറഞ്ഞത് മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നത് കാലഹരണപ്പെട്ടതാണ് (outdated) എന്നതായിരുന്നു. മാത്രമല്ല അവരുടെ ഈ വിദ്യാഭ്യാസസമ്പ്രദായം അയവില്ലാത്ത അതായത് ഒട്ടും ഫ്ലെക്സിബിൾ അല്ലാത്തതും സെൻസ് റിലേറ്റഡ് ആയിട്ടുള്ള ട്രെയിനിങ്ങിനെ കൂടുതൽ ആശ്രയിക്കുന്നതുമാണ് എന്നതായിരുന്നു വിമർശകരുടെ മറ്റൊരു വാദം . അങ്ങനെ 1915 - ൽ Dr . മരിയ മോണ്ടിസ്സോറി അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയതിനുശേഷം അമേരിക്കയിലെ മോണ്ടിസ്സോറി മൂവ്മെൻറ് എന്നത് വിഘടിക്കപെട്ടു (Divided) . ആ അവസ്ഥ 1952 - വരെ തുടർന്നു . സ്പെയിൻ (Spain) , നെതർലാൻസ് (Netherlands) , യു കെ (UK) എന്നീ രാജ്യങ്ങളിൽ മോണ്ടിസ്സോറിയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു എന്നത് അടുത്ത ലേഖനത്തിൽ നോക്കാം .
Post a Comment