യൂറോപ്പിലെ മോണ്ടിസ്സോറിയുടെ വ്യാപനം
BLOG No: 9
1915 - ൽ Dr . മരിയ മോണ്ടിസ്സോറി യൂറോപ്പിൽ എത്തുകയും സ്പെയിനിലെ ബാഴ്സലോണയിൽ (In Barcelona, Spain) ഒരു വീട് സ്വന്തമാക്കുകയും ചെയ്തു . പിന്നെ തുടർന്നുള്ള ഇരുപത് വർഷത്തോളം മരിയ മോണ്ടിസ്സോറി യൂറോപ്പിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും ധാരാളം ലക്ചറുകൾ കണ്ടക്ട് ചെയ്യുകയും ധാരാളം ടീച്ചർ ട്രൈനിങ് കോഴ്സുകൾ നടത്തുകയും ചെയ്തു . മോണ്ടിസ്സോറിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് എടുത്തുപറയാവുന്ന വളർച്ച ഉണ്ടായത് സ്പെയിൻ (Spain) , നെതർലാൻഡ്സ് (Netherlands) , യു കെ (UK) , ഇറ്റലി (Italy) എന്നീ രാജ്യങ്ങളിലാണ് .
അമേരിക്കയിൽ നിന്ന് തിരിച്ച് യൂറോപ്പിൽ എത്തിയ മോണ്ടിസ്സോറി സ്പെയിനിലെ ബാഴ്സലോണ കേന്ദ്രീകരിച്ചാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത് . അവിടെ ഗവൺമെൻറ് (Government) സഹായത്തോടുകൂടി നടത്തിയ ഒരു ചെറിയ പ്രോഗ്രാമിലൂടെ മൂന്നു മുതൽ പത്തു വയസ്സ് വരെയുള്ള കുട്ടികളെ സഹായിക്കുന്ന സ്കൂളിന് മോണ്ടിസ്സോറി തുടക്കമിടുകയും അതോടൊപ്പം തന്നെ റിസർച്ച് (Research) , ട്രെയിനിങ് (Training) , ടീച്ചിംഗ് (Teaching) ഇവയെല്ലാം നടത്തുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിന് (Institute) തുടക്കമിടുകയും ചെയ്തു . മോണ്ടിസ്സോറിയുടെ ഡെവലപ്പ് ചെയ്തെടുത്ത മെറ്റീരിയൽസ് വർക്കുകൾ അതായത് 1916 - ന് മുൻപുള്ള അഞ്ച് വർഷങ്ങളിൽ ഡെവലപ്പ് ചെയ്ത വർക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ നാലാമത്തെ അന്താരാഷ്ട്ര കോഴ്സ് അവിടെ വച്ച് നടത്തപ്പെടുകയുണ്ടായി . 1916 - ന് മുൻപുള്ള അഞ്ചുവർഷങ്ങൾ എന്നുപറയുമ്പോൾ ആ കാലഘട്ടത്തിൽ അവർ ഡെവലപ്പ് ചെയ്തത് ഗ്രാമർ പഠിപ്പിക്കാനുള്ള മെറ്റീരിയൽസ് , ഗണിതശാസ്ത്രം (Arithmetic) , ജ്യോമട്രി (Geometry) എന്നിവ പഠിപ്പിക്കാനുള്ള മെറ്റീരിയൽസ് ഇവയൊക്കെയായിരുന്നു . ഒരു എലമെന്ററി (Elementary) സ്കൂളിലേക്ക് ആവശ്യമുള്ള , ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള മെറ്റീരിയൽസ് ആയിരുന്നു അവ . 1917 - ൽ എജുക്കേഷൻ ഇൻ എലമെന്ററി സ്കൂൾ (Education in elementary school) എന്നർത്ഥം വരുന്ന മറ്റൊരു ബുക്ക് ഈ പറഞ്ഞ എലമെന്ററി (elementary) വർക്കുകൾ എല്ലാം ചേർത്തുകൊണ്ട് പബ്ലിഷ് ചെയ്യുകയുണ്ടായി . ഇംഗ്ലീഷിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടത് അഡ്വാൻസ്ഡ് മോണ്ടിസ്സോറി മെത്തേഡ് (Advanced Montessori method ) എന്ന പേരിലായിരുന്നു . 1920 - ൽ കാത്തലൻ ഇൻഡിപെൻഡൻസ് മൂവ്മെന്റിന്റെ (Catalan independence movement) ഭാഗമായി അവർക്കനുകൂലമായി ഒരു പ്രസ്താവന ഇറക്കുകയും അങ്ങനെ ഓഫീഷ്യൽ ആയിട്ട് സർക്കാർതലത്തിൽ അവർക്ക് ലഭിച്ചിരുന്ന സപ്പോർട്ട്കളെല്ലാം ഇല്ലാതാവുകയും ചെയ്തു . 1924 - ൽ പട്ടാള സ്വേച്ഛാധിപത്യത്തിന്റെ (military dictatorship) അനന്തരഫലമായി ബാഴ്സലോണയിലെ മോണ്ടിസ്സോറി സ്കൂൾ അടക്കപ്പെട്ടു , മോണ്ടിസ്സോറി വിദ്യാഭ്യാസം എന്നത് സ്പെയിനിൽ നിർത്തലാക്കപ്പെട്ടു . പിന്നീടുള്ള 12 വർഷക്കാലം ബാഴ്സലോണ എന്നത് മോണ്ടിസ്സോറിയുടെ താമസസ്ഥലം മാത്രമായി മാറി . രണ്ടാം സ്പാനിഷ് റിപ്പബ്ലിക് (The Second Spanish Republic) ,1933 - ൽ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള സർക്കാർ സപ്പോർട്ട് വീണ്ടും തുടർന്നു പുതിയ ഒരു ട്രെയിനിങ് കോഴ്സ് സർക്കാർ സഹായത്തോടുകൂടി തുടങ്ങുകയും ചെയ്തു . 1934 - ൽ അവർ സ്പെയിനിൽ സൈക്കോജ്യോമെട്രി (Psychogeometry) എന്നും സൈക്കോഅരിത്ത്മെറ്റിക്ക് (Psychoarithmetic) എന്നും രണ്ട് ബുക്കുകൾ പബ്ലിഷ് ചെയ്തു . 1936 - ലെ സ്പാനിഷ് സിവിൽ വാറോടുകൂടി (Spanish civil war) മോണ്ടിസ്സോറിക്ക് എന്നെന്നേക്കുമായി സ്പെയിൻ വിടേണ്ടിവന്നു .
അടുത്തത് നെതർലൻഡ്സിലെ (Netherlands) മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വ്യാപനമാണ് . 1917 - ൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമില് (Amsterdam) മോണ്ടിസ്സോറി ധാരാളം ലക്ചറുകൾ നടത്തി അങ്ങനെ അതേവർഷം നെതർലാൻഡ്സ് മോണ്ടിസ്സോറി സൊസൈറ്റി (Netherlands Montessori society) രൂപീകരിക്കപ്പെട്ടു . 1920 - ൽ വീണ്ടും മോണ്ടിസ്സോറി നെതർലാൻഡ്സ് സന്ദർശിക്കുകയും യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിൽ പ്രഭാഷണ പരമ്പര (Series of Lectures) നടത്തുകയും ചെയ്തു. അങ്ങനെ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം നെതർലാൻഡ്സ് മൊത്തം വ്യാപിക്കുകയും 1930 - ഓടുകൂടി ഇരുന്നൂറിലധികം മോണ്ടിസ്സോറി സ്കൂളുകൾ നെതർലൻഡ്സിൽ ആരംഭിക്കുകയും ചെയ്തു . 1935 - ൽ എ.എം.ഐ (A .M.I) അതായത് അസോസിയേഷൻ മോണ്ടിസ്സോറി ഇൻറർനാഷണലിന്റെ (Montessori Association International) ഹെഡ്ക്വാർട്ടേഴ്സ് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്ക് മാറ്റുകയുമുണ്ടായി.
1912 - 1914 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം ഒരേസമയത്ത് പ്രതീക്ഷകൾ നൽകുകയും അതുപോലെതന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു . 1919 - ലാണ് മോണ്ടിസ്സോറി ആദ്യമായി ഇംഗ്ലണ്ട് സന്ദർശിക്കുന്നത് . ആ കാലഘട്ടത്തിൽ അവർ ഇംഗ്ലണ്ടിൽ ഒരു അന്താരാഷ്ട്ര ട്രെയിനിങ് കോഴ്സ് നടത്തുകയും അത് വളരെ താൽപര്യത്തോടുകൂടി അവിടെയുള്ള വിദ്യാഭ്യാസ വിദഗ്ധർ സ്വീകരിക്കുകയും ചെയ്തു . മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം മറ്റു രാജ്യങ്ങളിലേത് എന്ന പോലെതന്നെ ഇംഗ്ലണ്ടിലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു , എങ്കിലും ധാരാളം പ്രതിബന്ധങ്ങൾ അവിടെയും മോണ്ടിസ്സോറി നേരിടേണ്ടിവന്നു കാരണം മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആധികാരികതയെ കുറിച്ചുള്ള അല്ലെങ്കിൽ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് യുഎസിൽ നടന്ന ചർച്ച യു കെ യിലും പ്രതിഫലിച്ചിരുന്നു . തുടർന്നുള്ള ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും




Post a Comment