ഭയപ്പെടുത്തി അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് : കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകാം

ഭയപ്പെടുത്തി അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് : കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകാം

BLOG No: 12

കഴിഞ്ഞ ലേഖനത്തിൽ  എന്താണ് എജുക്കേഷൻ (Education) അഥവാ വിദ്യാഭ്യാസം എന്നതിനെക്കുറിച്ച് എഴുതിയിരുന്നു . ഒരു വ്യക്തിയുടെ ജീവിതത്തിൽ ആ വ്യക്തിയുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ (positive changes) വരുത്തുന്ന ഒരു പടിപടിയായുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം  . കുറേ കാര്യങ്ങൾ പഠിച്ചിട്ട് അതിന്റെ ഫലമായി ഒരു വ്യക്തി സമൂഹത്തിന് ബാധ്യതയായി മാറുകയാണ് അല്ലെങ്കിൽ അയാൾ ഒരു രാജ്യദ്രോഹിയായി മാറുകയാണെങ്കിൽ അത് ഒരു വിദ്യാഭ്യാസം എന്ന് പറയാൻ സാധിക്കില്ല . ഇനി വിദ്യാഭ്യാസം എങ്ങനെയൊക്കെ നേടാം? ഒരാൾ പകർന്നുനൽകുന്ന വിവരങ്ങളിലൂടെ . സ്വന്തമായുള്ള പഠനത്തിലൂടെ . അതുമല്ലെങ്കിൽ ജീവിതത്തിൽ ചെയ്യുന്ന പലകാര്യങ്ങളിലൂടെ നമ്മൾ നേടിയെടുക്കുന്ന അറിവാണ് വിദ്യാഭ്യാസം .  കേവലം സ്കൂളിലും കോളേജിലും പോകുന്നത് മാത്രമല്ല വിദ്യാഭ്യാസം .


സ്കൂൾ ഫീസ് അടയ്ക്കുക, പരീക്ഷയിൽ ജയിക്കുക, കുട്ടികളെ എൻട്രൻസ് കോച്ചിങ്ങിനു വിടുക അങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള കടമ അവസാനിക്കുന്നില്ല . അവർക്ക് യഥാർത്ഥ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിൽ സമൂഹത്തിനും നമുക്കും ഒത്തിരി കാര്യങ്ങൾ ചെയ്യുവാനുണ്ട് . അത് എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അങ്ങനെയുള്ള സാഹചര്യങ്ങൾ രക്ഷിതാക്കൾ മക്കൾക്ക് ഒരുക്കി കൊടുക്കണം . ഒരു വ്യക്തിക്ക് യഥാർത്ഥ വിദ്യാഭ്യാസമാണ് നൽകുന്നതെങ്കിൽ ആ വ്യക്തിക്ക് അയാളുടെ ജീവിതത്തിലെ പരമമായ ലക്ഷ്യം (ultimate goal) എന്താണോ അത് നേടിയെടുക്കുന്നതിനുള്ള കഴിവ് നേടിക്കൊടുക്കുന്നു , ചിന്താശേഷി വർദ്ധിക്കുന്നു മാത്രമല്ല അതിലൂടെ അയാളിൽ വരുന്ന മാറ്റങ്ങൾ സ്ഥായിയായതായിരിക്കും (Will be permanent) .



അതായത് കുട്ടികളെ നമ്മൾ പഠിപ്പിക്കുകയാണ് ഏതെങ്കിലും വീട്ടിൽ വിരുന്നു പോകുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ചടങ്ങിന് പോകുമ്പോൾ ഭക്ഷണം വാരിവലിച്ച് കഴിക്കരുത് ആക്രാന്തം കാണിച്ച് ഞങ്ങളുടെ മാനം കളഞ്ഞാൽ നിന്നെ അടിച്ച് ശരിയാക്കും . അപ്പോൾ കുട്ടി ഉറപ്പായിട്ടും അമ്മ കാണാത്ത സാഹചര്യത്തിൽ ഭക്ഷണം വലിച്ചുവാരി കഴിക്കും. കുട്ടിയുടെ ഉദ്ദേശം അമ്മ കാണാതെ കുറെ ഭക്ഷണം കഴിക്കുക എന്നതായിരിക്കും . അതേസമയം അമ്മ പറയുകയാണ് പുറത്തോട്ടൊക്കെ പോകുമ്പോൾ മോൻ ഭക്ഷണ സാധനങ്ങളൊക്കെ വലിച്ചുവാരി കഴിക്കരുത്  ടേബിൾ മാനേഴ്സ് കീപ് ചെയ്യണം വളരെ വൃത്തിയില് കുറച്ചു ഭക്ഷണമേ കഴിക്കാവൂ എന്ന് പഠിപ്പിക്കുക . ഭീഷണിപ്പെടുത്തലല്ല ഉപദേശം. രണ്ടാമതായി കുട്ടിക്ക് അങ്ങനെ പെരുമാറുവാനുള്ള മാതൃകയും നമ്മൾ കാണിക്കണം . കുട്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിൽ തന്നെ വേണ്ടുവോളം നമ്മളുണ്ടാക്കി കൊടുക്കണം അല്ലെങ്കിൽ ഇടയ്ക്കൊക്കെ ഫാമിലിയായി ഔട്ടിംങ്ങിനൊക്കെ പോയി ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കണം. അപ്പോൾ ടേബിൾ മാനേഴ്സ് രൂപത്തിൽ കുട്ടിയിൽ വരുന്ന മാറ്റം എന്നത് സ്ഥായിയായിരിക്കും അല്ലാതെ അമ്മയെ കാണുമ്പോ മാത്രം ഭയമുള്ള ഒരു അഭിനയമായിരിക്കില്ല.


പിന്നെ വിദ്യാഭ്യാസമെന്നത് തെറ്റും ശരിയും വേർതിരിച്ചറിയാൻ നമ്മളെ പ്രാപ്തരാക്കും. വിദ്യാഭ്യാസം എന്നാൽ ഓരോവ്യക്തിക്കും അറിവ് സമ്പാദിച്ചു കൊണ്ട്, വേണ്ട കഴിവുകൾ നേടിക്കൊണ്ട്, മാനസികമായ വികാസം നേടിക്കൊണ്ട് നമ്മുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഒരു യാത്രയായിരിക്കണം. ഒറ്റവാചകത്തിൽ പറയുകയാണെങ്കിൽ വിദ്യാഭ്യാസമെന്നത് പുരോഗതിയിലേക്കുള്ള പാതയാണ്. 



വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ മൂന്ന് ടൈപ്പ് ഉണ്ട് . വിദ്യാഭ്യാസമെന്നത് ക്ലാസ് മുറികളിലെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. ഒരു കുട്ടി വിദ്യാഭ്യാസം നേടുന്നത് ഈ പറയുന്ന മൂന്ന് വിദ്യാഭ്യാസ രീതികളിലൂടെയാണ് . ഒന്നാമത്തേത് ഔപചാരിക വിദ്യാഭ്യാസം (formal education ) രണ്ടാമത്തേത് അനൗപചാരിക വിദ്യാഭ്യാസം (informal education ) മൂന്നാമത്തേത് നോൺ ഫോർമൽ എഡ്യൂക്കേഷൻ (non formal education ) . കൂടുതൽ വിഷധാംശങ്ങൾ അടുത്ത ലേഖനത്തിൽ .






Post a Comment

Previous Post Next Post